പഴയ മരുന്നുകൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമൊരുക്കുകയാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന്‍റെ പ്രോഗ്രാം ഓണ്‍ റിമൂവൽ ഓഫ് അണ്‍ യൂസ്ഡ് ഡ്രഗ്സ് പദ്ധതിയുടെ ലക്ഷ്യം.
തിരുവനന്തപുരം: പഴയതും ഉപയോഗശൂന്യവുമായ മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമൊരുക്കി ഡ്രഹ്സ് കൺട്രോളർ വിഭാഗം. മരുന്ന് മൊത്ത വിതരണ സംഘടയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പഴയ മരുന്നുകൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമൊരുക്കുകയാണ് ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന്‍റെ പ്രോഗ്രാം ഓണ്‍ റിമൂവൽ ഓഫ് അണ്‍ യൂസ്ഡ് ഡ്രഗ്സ് പദ്ധതിയുടെ ലക്ഷ്യം.
പ്രൗഡ് പദ്ധതിയുടെ ഭാഗമായി മരുന്നുകടകൾക്ക് മുന്നിൽ പെട്ടികൾ സ്ഥാപിക്കും. ഉപയോഗശൂന്യമായ മരുന്നുകളും മരുന്ന് കവറുകളും എല്ലാം ഈ പെട്ടികളിൽ നിക്ഷേപിക്കാം. മാസത്തിലൊരിക്കൽ ഇത് ശേഖരിക്കാൻ ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിലെ ജീവനക്കാരെത്തും.
വെയർ ഹൗസിലെത്തുന്ന മരുന്നുകൾ തരം തിരിച്ച ശേഷം സംസ്കരിക്കാൻ നൽകും. റാംകി എന്ന സ്ഥാപനമാണ് സംസ്കരണ കരാർ ഏറ്റെടുത്തിട്ടുള്ളത്.
മരുന്ന് മൊത്ത വ്യാപാര സംഘടനയാണ് ബിന്‍ സ്ഥാപിക്കുന്നതിനും മരുന്നുകള്‍ സംസ്കരിക്കുന്നതിനും ആവശ്യമായ തുക നല്‍കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയില്‍ തുടങ്ങിയ പദ്ധതി ഉടൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പദ്ധതിക്ക് സഹായം തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം സര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്.