പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് ചേരും. ബോർഡ് ചെയർമാൻ എംസി മായിൻ ഹാജിയുടെ അധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം
കൊച്ചി: പുതിയ വഖഫ് ബോർഡിന്റെ ആദ്യ യോഗം ഇന്ന് ചേരും. ബോർഡ് ചെയർമാൻ എംസി മായിൻ ഹാജിയുടെ അധ്യക്ഷതയിൽ കൊച്ചിയിലാണ് യോഗം. പുതുതായി സർക്കാർ നാമ നിർദേശം ചെയ്ത ഒൻപത് പേരും യോഗത്തിൽ പങ്കെടുക്കും. കെ.എസ് ഹംസ ചെയർമാനായിരുന്ന മുൻ ബോർഡ് നിശ്ചയിച്ച യോഗമാണ് നടക്കുക. ഭരണപരമായ 40 അജണ്ടകളാണ് യോഗത്തിൽ പരിഗണിക്കുന്നത്. ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു സമസ്തകളിൽ നിന്നും അതൃപ്തി പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടയാണ് ആദ്യ യോഗം. എപി വിഭാഗത്തെ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും അത് എങ്ങിനെ സാധ്യമാകുമെന്നതിലും വ്യക്തതയായിട്ടില്ല.



