പുതിയ ഇളവുകള്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്കുള്ള ഇളവുകള്‍ക്കൊപ്പമാണ് പ്രഖ്യാപിച്ചത്.  

തിരുവനന്തപുരം: വിവാഹാവശ്യങ്ങൾക്കായി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വധൂവരന്മാർക്കും ക്വാറന്‍റീനില്‍ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. വധൂവരന്മാർക്കും ഒപ്പം അഞ്ച് ബന്ധുക്കൾക്കും ക്വാറന്‍റീന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കല്ല്യാണക്കുറിയുടെ പകർപ്പ് സഹിതം കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വ്യാപാര ആവശ്യങ്ങൾ, കോടതി, ചികിത്സാ എന്നിവയടക്കമുള്ള ആവശ്യങ്ങൾക്കായി ഹൃസ്വ സന്ദർശനം നടത്തുന്നവർക്ക് സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്കൊപ്പമാണ്പുതിയ ഇളവുകൾ.

Add Asianetnews as a Preferred SourcegooglePreferred

ബിസിനസ് ആവശ്യങ്ങൾക്കും ചികിത്സക്കും പരീക്ഷകൾക്കും വരുന്നവർക്കാണ് നേരത്തെ ഇളവ് പ്രഖ്യാപിച്ചത്. ഇവർക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ പരീക്ഷകൾക്കോ ആയി എത്തുന്നവർക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ് സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. 

സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കൊവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ ഇവർ പ്രവേശന പാസിന് അപേക്ഷിക്കണം. പരമാവധി ഏഴ് ദിവസം വരെ ഇവര്‍ക്ക് കേരളത്തില്‍ തങ്ങാം. സംസ്ഥാനത്ത് എത്തുന്നവർ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധവിമാരും ഉറപ്പ് വരുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.