സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗം സി ആര്‍ ദിന്‍രാജാണ് ലേഖനം എഴുതിയത്. എന്നാൽ സപ്ലിമെന്റ് തയാറാക്കിയതിനെ പറ്റി അറിയില്ലെന്ന് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു

പത്തനംതിട്ട: സി പി എം നേതാവിനെ പ്രകീര്‍ത്തിച്ച് പത്രത്തിൽ സപ്ലിമെന്റ്. പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിനെ പറ്റിയാണ് സപ്ലിമെന്റ്. സപ്ലിമെന്റിനെതിരെ സിപിഎമ്മിൽ ഒരു വിഭാഗം രംഗത്തെത്തി. സപ്ലിമെന്റ് സി പി എം സംഘടനാ രീതിക്ക് ചേര്‍ന്നതല്ലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായി പി ബി ഹര്‍ഷകുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള കൗമുദി ദിനപ്പത്രത്തിലാണ് ഇദ്ദേഹത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗം സി ആര്‍ ദിന്‍രാജാണ് ലേഖനം എഴുതിയത്. എന്നാൽ സപ്ലിമെന്റ് തയാറാക്കിയതിനെ പറ്റി അറിയില്ലെന്ന് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു.