തിരുവനന്തപുരം: നെയ്യാറ്റിൻകര തർക്കഭൂമിയുമായി ബന്ധപ്പെട്ട് മരിച്ച രാജനെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരി വസന്ത. പട്ടയമുള്ള ഭൂമിയാണ് ഇതെന്നും ആർക്ക് വേണമെങ്കിലും വിൽക്കാം. സുകുമാരൻ നായരുടെ പേരിലാണ് പട്ടയം. അത് സുഗന്ധി വാങ്ങി. സുഗന്ധിയിൽ നിന്നാണ് താൻ വാങ്ങിയതെന്നും വസന്ത പ്രതികരിച്ചു.

മദ്യത്തെയും മയക്ക്മരുന്ന് കച്ചവടത്തേയും എതിർത്തതു കൊണ്ടാണ് തന്നെ എതിർക്കുന്നതെന്ന് വസന്ത പറഞ്ഞു. നാട്ടുകാർ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ജീവന് പോലും ഭീഷണിയുള്ള സ്ഥിതിയാണ്. ഡിജിപിക്ക് വരെ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ല. പട്ടയം ഒരാൾക്കേ കിട്ടൂ. കാലാവധി കഴിഞ്ഞാൽ ക്രയവിക്രയം ചെയ്യാം. രാജന് കോളനിയിൽ തന്നെ സ്വന്തമായി വീടും ഭൂമിയും ഉണ്ട്. തന്റെ ഭൂമി പുറമ്പോക്ക് ഭൂമിയാക്കി തീർക്കാൻ കോളനിയിലെ ഒരു വിഭാഗം ശ്രമിച്ചു. ഗുണ്ടായിസം കാട്ടി രാജൻ ഭൂമിയിൽ അതിക്രമിച്ച് കയറുകയായിരുന്നു. ബോബി ചെമ്മണ്ണൂർ 50000 രൂപയാണ് അസ്വാൻസ് നൽകിയത്. എത്ര തുക വേണമെന്ന് കൃത്യമായി ആവശ്യപ്പട്ടില്ലെന്നും അവർ വ്യക്തമാക്കി.