പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ചാണ് ലേഖ ചന്ദ്രനെതിരെ പറഞ്ഞത്. അയൽവാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. ആത്മഹത്യയ്ക്ക് കാരണക്കാരൻ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയൽവാസി മൊഴി നൽകി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ചാണ് ലേഖ ചന്ദ്രനെതിരെ പറഞ്ഞത്. അയൽവാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആംബുലൻസിലെ ജീവനക്കാരുടെ മൊഴിയും അയൽവാസിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തും.

ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ലേഖയുടെ ഭർത്താവ് ചന്ദ്രനും അമ്മ കൃഷണ്ണമ്മയും രണ്ടു ബന്ധുക്കളുമാണ് റിമാൻഡിൽ കഴിയുന്നത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിലിരുന്നത്. എന്നാൽ വീട്ടിൽ തുടർന്ന് നടത്തിയ പരിശോധനയിലും ചില മൊഴികളിൽ നിന്നും ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ലേഖ വർഷങ്ങളായി ശാരീകമായും മാനസികമായും പീഡനം അനുഭവിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പു കൂടി ഇവർ നാലുപേർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. 

വായ്പയുടെയും ജപ്തി നടപടികളുടെ രേഖളുമായി രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബിജു വി നായർക്ക് മുന്നിൽ ഹാജരാകാൻ കാനറാ ബാങ്ക് മാനേജർക്കും മൂന്നു ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം ദുർമന്ത്രവാദം നടന്നുവെന്ന ആരോപണം തെളിക്കാനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല. സ്ഥലത്തെ ചില ദിവ്യൻമാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.