കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മാവോയിസ്റ്റ് സിപി മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ​ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഹൈദരാബാദ് കോടതിയിലാണ് സമർപ്പിച്ചത്. കേന്ദ്ര സർക്കാറിനെതിരെ യുദ്ധം ചെയ്യാൻ മാവോയിസ്റ്റ് മൊയ്തീന്റെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾ ​ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, ആശയ പ്രചാരണം, കേരളത്തിലടക്കം സുരക്ഷാ ഉദ്യോ​ഗസ്ഥരെ ലക്ഷ്യം വച്ച് ആക്രമണ പദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് നേതൃത്വം നൽകിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേന്ദ്ര കമ്മറ്റി അം​ഗം സഞ്ജോയ് ദീപക്ക് റാവുവിന്റെ അറസ്റ്റിന് ശേഷമാണ് പശ്ചിമഘട്ട സ്പെഷൽ സോണൽ കമ്മറ്റിയുടെ സെക്രട്ടറിയായി മൊയ്തീൻ ചുമതലയേറ്റത്. 2024 ലാണ് മൊയ്തീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ വർഷം എൻഐഎ അറസ്റ്റ് ചെയ്തു.