കേസ് ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് എൻഐഎ 

കൊച്ചി: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിൽ നിന്നും എൻഐഎ സംഘം നേരിട്ട് വിവരങ്ങൾ ചോദിച്ചറിയുന്നു. കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫിസിലെത്തിയാണ് എൻ ഐ എ വിവരങ്ങൾ ശേഖരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൻ ഐ എ കേസ് എടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസിൽ നേരിട്ടെത്തുന്നത്. മുഖ്യപ്രതിയായ സരിത് നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണുള്ളത്.

വൈകുന്നേരം മൂന്നരയോടെയാണ് എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ എത്തിയത്. ഡിവൈഎസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റംസ് ഓഫീസിലെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും എൻ എ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു.