ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്‌ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred