Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻഐഎ റെയ്ഡ്

ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. 

NIA raids the house of Maoist leader Murali Kannampilly kochi
Author
First Published Aug 13, 2024, 7:45 AM IST | Last Updated Aug 13, 2024, 7:45 AM IST

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ റെയ്ഡ് നടത്തി എൻഐഎ. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios