Asianet News MalayalamAsianet News Malayalam

ടിഗ് നിധി തട്ടിപ്പ് കേസ്; എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയെ പ്രതി ചേർത്ത് പൊലീസ്

നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസിൽ നാലാം പ്രതിയാണ് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ.

NIDHI  Fraud  Case against MLA T Siddique wife  nbu
Author
First Published Jan 19, 2024, 12:04 AM IST

കോഴിക്കോട്: കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ പ്രതി ചേർത്ത് പൊലീസ്. നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കേസിൽ നാലാം പ്രതിയാണ് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ. ഇവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തത്.

കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപയാണ് നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തത്.  ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിന്‍മേല്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു. കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്.  

സിസി ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു. സ്ഥിര നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തും ആകര്‍ഷകമായ വ്യവസ്ഥകളോടെ നിത്യ നിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം കടലുണ്ടി സ്വദേശിയുമായ വസീം തൊണ്ടിക്കോടന്‍ ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കന്പനിയുടെ പ്രധാന ചുമതലക്കാര്‍. ഒരാഴ്ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ്ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്. 

കല്‍പ്പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു. സിദ്ദീഖ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്‍റെ ഉന്നത ബന്ധങ്ങളുള്‍പ്പെടെ പറഞ്ഞാണ് വസിം നിക്ഷേപം സമാഹരിച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ തന്‍റെ ഭാര്യ ഏതാനും മാസം മാത്രമാണ് സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്മെന്‍റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്‍റെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios