ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്.

മലപ്പുറം : നിലമ്പൂരിൽ ആദ്യ റൌണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫിന് മേൽക്കൈയുള്ള വഴിക്കടവിൽ കരുത്ത് കാട്ടി പിവി അൻവർ. ആദ്യ റൌണ്ട് വോട്ടെണ്ണുമ്പോൾ വഴിക്കടവിൽ ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൌണ്ട് പൂർത്തിയാക്കുമ്പോൾ അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറക്കുകയാണ്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്. 

സമയം 8.41: വോട്ട് നില 

ആര്യാടൻ ഷൌക്കത്ത് -3614

എം സ്വരാജ് 3195

പിവി അൻവർ 1588

എൻഡിഎ 400 

YouTube video player