05:01 PM (IST) Jun 23

Nilambur Byelection Result live 2016 മുതൽ 13 ഉപതെരഞ്ഞെടുപ്പ്, പക്ഷേ സിറ്റിംഗ് സീറ്റിലൊരു തോൽവി, 'പിണറായിക്കാലത്ത്' ഇതാദ്യം! നിലമ്പൂർ നൽകുന്ന സൂചനയെന്ത്?

നിലമ്പൂർ നിലനിർത്തിയാൽ അത് 2026 ൽ തുടർ ഭരണം ഉറപ്പ് എന്ന സന്ദേശം നൽകാമെന്നാണ് പിണറായിയും ഇടതുപക്ഷവും കണക്കുകൂട്ടിയത്

Read Full Story
03:24 PM (IST) Jun 23

Nilambur Byelection Result live ജന്മനാട്ടിലടക്കം തിരിച്ചടി, സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി; സിപിഎമ്മിന്‍റെ 'കരുത്തുറ്റ മുഖ'ത്തേറ്റ വലിയ പ്രഹരം

പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്

Read Full Story
03:12 PM (IST) Jun 23

Nilambur Byelection Result live മിന്നും ജയം നേടി യുഡിഎഫ്

നിലമ്പൂരില്‍ 11, 077 വോട്ടിന്‍റെ ഭൂരിപക്ഷവുമായി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ശക്തികേന്ദ്രങ്ങളും എൽഡിഎഫിനെ കൈവിട്ടു. ജന്മനാട്ടിലും സ്വന്തം ബൂത്തിലും സ്വരാജ് പിന്നിലായി.

വോട്ട് നില ഇങ്ങനെ:

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) - 77737

എം സ്വരാജ് (എൽഡിഎഫ്) - 66660

പി വി അൻവർ 19760

മോഹൻ ജോർജ് (ബിജെപി) - 8648

നോട്ട - 630

12:08 PM (IST) Jun 23

Nilambur Byelection Result live സൈമിഫൈനലിൽ ഷൗക്ക'ത്തീ'

നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

വോട്ട് നില ഇങ്ങനെ

  • എൽഡിഎഫ് 65661
  • യുഡിഎഫ് 76666
  • അൻവർ 19593
  • ബിജെപി 7593

ലീഡ് 11005

 

12:06 PM (IST) Jun 23

Nilambur Byelection Result live അമരമ്പലത്തും യുഡിഎഫ്

അമരമ്പലത്തും എൽ‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ഒപ്പത്തിനൊപ്പം പിടിച്ച് യുഡിഎഫ് മുന്നേറി. ഇതോടെ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 

11:56 AM (IST) Jun 23

Nilambur Byelection Result live ഇതുവരെയുള്ള റൗണ്ട് തിരിച്ചുള്ള വോട്ട് കണക്ക്

11:55 AM (IST) Jun 23

Nilambur Byelection Result live അച്ഛാ നമ്മൾ ജയിച്ചൂട്ടോ ❤️

അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്ന് വ്യക്തമാക്കി നിലമ്പൂരിലെ അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ മകൾ നന്ദന. അച്ഛാ നമ്മൾ ജയിച്ചൂട്ടോ എന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

11:53 AM (IST) Jun 23

Nilambur Byelection Result live ജയമുറപ്പിച്ച് ഷൗക്കത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് യുഡിഎഫ്. ഏറ്റവും 18ാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 17 റൗണ്ടുകളിലെ വോട്ട് നില ഇങ്ങനെ

  • എൽഡിഎഫ് 59140
  • യുഡിഎഫ് 69932
  • അൻവർ 17873
  • ബിജെപി 7593

ലീഡ് 10792

11:47 AM (IST) Jun 23

Nilambur Byelection Result live വിഎസ് അച്യൂതാനന്ദന് ഹൃദയാഘാതം

സിപിഎമ്മിൻ്റെ തലമുതിർന്ന നേതാവ്, ഏറെക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്.

https://www.asianetnews.com/kerala-news/vs-achuthanandan-hospitalized-due-to-heart-attack/articleshow-s6d93yh

11:45 AM (IST) Jun 23

Nilambur Byelection Result live 16ാം റൗണ്ടിൽ 8 വോട്ട് ലീഡ്

പതിനാറാം റൗണ്ടിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടത് ക്യാംപിന് വലിയ നിരാശ. വെറും എട്ട് വോട്ടിൻ്റെ ലീഡാണ് ഈ റൗണ്ടിൽ എം സ്വരാജിന് നേടാനായത്. പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ സമാഹരിക്കാനായില്ല. സ്വരാജിൻ്റെ വ്യക്തി പ്രഭാവം പ്രചരണത്തിൽ ഒതുങ്ങി, ഇത് വോട്ടായില്ല. എൽഡിഎഫ് വോട്ടുകൾ അൻവറിലേക്ക് കാര്യമായി ചോർന്നു. സ്വരാജ് നാട്ടുകാരനല്ലെന്നും വിരുന്നുകാരനെന്നുമുള്ള യുഡിഎഫ് - അൻവർ പ്രചാരണം വിജയം കണ്ടു. യുഡിഎഫ് ജമാ അത്തെ ബന്ധം കത്തിച്ചിട്ടും മുസ്ലീം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല. ഹിന്ദു വോട്ടുകളുടെ ഏകീകരണവും നടന്നില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

11:43 AM (IST) Jun 23

Nilambur Byelection Result live ഭരണവിരുദ്ധ വികാരം പ്രകടം

നിലമ്പൂരിൽ ഏറെക്കുറെ ത്രികോണ പോര് നടന്നപ്പോൾ എൽഡിഎഫിന് പത്ത് കൊല്ലമായി തങ്ങൾ കൈവശം വെച്ചിരുന്ന സീറ്റാണ് നഷ്ടമായത്. ഭരണ വിരുദ്ധ വികാരം ശക്തമെന്ന സൂചനയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. പിവി അൻവർ 13 ശതമാനത്തിലേറെ വോട്ട് നേടിയിട്ടും മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള മികച്ച ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് ക്യാംപ് നീങ്ങുന്നത്. എൽഡിഎഫ് കോട്ടകളിൽ വിള്ളൽ ഉണ്ടായെന്നാണ് വോട്ടുകണക്ക് വ്യക്തമാക്കുന്നത്. കരുളായി, പോത്തുകല്ല് പഞ്ചായത്തുകളിൽ എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ഇടിവുണ്ടായി. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യവും നഷ്ടമായി.

11:32 AM (IST) Jun 23

Nilambur Byelection Result live ഭരണ വിരുദ്ധ വികാരം വ്യക്തമെന്ന് എൻകെ പ്രേമചന്ദ്രൻ

മൂന്നാം പിണറായി സർക്കാർ എന്ന എൽഡിഎഫ് മുദ്രാവാക്യം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ആർഎസ്‌പി നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ. ഭരണ വിരുദ്ധ വികാരം ഇത്രയേറെ പ്രതിഫലിച്ച തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. യുഡിഎഫിനും പി.വി അൻവറിനും ലഭിച്ച വോട്ടുകൾ വിലയിരുത്തുമ്പോൾ ഭരണ വിരുദ്ധ വികാരം വ്യക്തമാണ്. നിരവധി പ്രതികൂല ഘടകങ്ങൾ യുഡിഎഫ് നേരിട്ടു. അതെല്ലാം അതിജീവിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. അൻവറിന് സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞെന്നത് വസ്തുതയാണ്. അത് വിലകുറച്ചു കാണുന്നില്ല. എന്നാൽ അൻവർ യുഡിഎഫിന് എതിരെ ഉയർത്തിയ വെല്ലുവിളിയും യുഡിഎഫ് അതിജീവിച്ചുവെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

11:30 AM (IST) Jun 23

Nilambur Byelection Result live മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

ഉജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചു പിടിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായി. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്.

ഇടതു മുന്നണി ഗവൺമെൻറ് കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഇത് സെമിഫൈനൽ ആണ്. ഈ സെമിഫൈനലിൽ യുഡിഎഫ് ജയിച്ചു. ഫൈനലിലും ഞങ്ങൾ ജയിക്കുമെന്ന് സംശയമില്ല. എല്ലാവരും ഒരു മനസോട് കൂടി പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:28 AM (IST) Jun 23

Nilambur Byelection Result live ഇപ്പോഴത്തെ വോട്ട് നില

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ വോട്ട് നില ഇങ്ങനെ

എൽഡിഎഫ് 51241

യുഡിഎഫ് 62284

അൻവർ 15730 

ബിജെപി 6727

ലീഡ് 11043

11:25 AM (IST) Jun 23

Nilambur Byelection Result live ലീഡ് പതിനായിരം കടന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. 

എൽഡിഎഫ് - 47705

 യുഡിഎഫ് - 58208

പിവി അൻവർ - 14994

എൻഡിഎ -  6364

ലീഡ്: 10,503

11:18 AM (IST) Jun 23

Nilambur Byelection Result live ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂരിൽ ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് യുഡിഎഫ് ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലേത് മുസ്ലിം ലീഗിന്റെ വിജയമാണ്. ലീഗിന്റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

10:56 AM (IST) Jun 23

Nilambur Byelection Result live 12ാം റൗണ്ടിലും ഷൗക്കത്ത്

നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. 

  • എൽഡിഎഫ് 40593
  • യുഡിഎഫ് 48679
  • അൻവർ 13573
  • ബിജെപി 5452

ലീഡ് 8138

10:47 AM (IST) Jun 23

Nilambur Byelection Result live ലീഡ് 7216

പതിനൊന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യുഡിഎഫ്. ഏഴായിരത്തിനടുത്ത് വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫിന്. 

 

  • എൽഡിഎഫ് 37077
  • യുഡിഎഫ് 44293
  • അൻവർ 12764
  • ബിജെപി 5066

ലീഡ് 7216

 

10:32 AM (IST) Jun 23

Nilambur Byelection Result live ലീഡ് നില ആറായിരം കടന്നു

ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു. 

എൽഡിഎഫ് 33166

യുഡിഎഫ് 39669

അൻവർ 11466

ബിജെപി 4534

ലീഡ് 6503

10:28 AM (IST) Jun 23

Nilambur Byelection Result live പിടിച്ചത് സിപിഎം വോട്ടെന്ന് അൻവർ

നിലമ്പൂരിൽ താൻ പിടിച്ചത് സിപിഎം വോട്ടെന്ന് അൻവർ. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്.