സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
കണ്ണൂർ: മാതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മാതമംഗലം മണ്ണിപ്പൊയിലിലെ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കൽ കല്ല് ലോഡിംഗ് തൊഴിലാളി ആണ് കരുണാകരൻ. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം അധ്യാപകരെ അറിയിക്കുക ആയിരുന്നു. ഇയാളെ റിമാന്‍റ് ചെയ്തു.
