Asianet News MalayalamAsianet News Malayalam

നിപ; കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന, ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് ഇന്നലെ മുതൽ പരിശോധന ഏർപ്പെടുത്തിയിരുന്നു. 

Nipah Precaution Inspection at Kerala-Tamil Nadu border sts
Author
First Published Sep 14, 2023, 2:21 PM IST

തമിഴ്നാട്: കേരളത്തിലെ നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുൻകരുതലെടുത്ത് തമിഴ്നാടും. കേരള തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയാണ് നിപ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ്  തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. 

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട് ഇന്നലെ മുതൽ പരിശോധന ഏർപ്പെടുത്തിയിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം പുറത്തുവന്നത്.

അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. 

നിപ: ആറംഗ കേന്ദ്രസംഘം കോഴിക്കോട് ജില്ലയിലെത്തി, എല്ലാ ദിവസവും സംസ്ഥാന സര്‍ക്കാറിന് വിവരങ്ങള്‍ കൈമാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios