കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു; ആശുപത്രിയിലുണ്ടായിരുന്ന 2 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്
പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്.
കണ്ണൂർ: കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പഴക്കടയിലെ തൊഴിലാളികളായ രണ്ട് പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്. നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.