കോണ്‍ടാക്ട് ലിസ്റ്റിലെ ഈ 86 പേരില്‍ ഉള്‍പ്പെട്ട നാല് പേരിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 

കൊച്ചി: എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിന് പനി സ്ഥിരീകരിച്ചതോടെ സംസ്ഥാന നിപാ ജാഗ്രത ശക്തമാക്കി. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ യുവാവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ 86 പേരുടെ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഇവര്‍ എല്ലാവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇവരോടെല്ലാം വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈൻ എന്നാണ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ വേണ്ടി വരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

അതിനാല്‍ കുറഞ്ഞത് പതിനാല് ദിവസമെങ്കിലും പൊതുജനസമ്പര്‍ക്കം ഒഴിവാക്കി ഒറ്റയ്ക്ക് ജാഗ്രതയോടെ എന്നാണ് ഇവരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ടാക്ട് ലിസ്റ്റിലെ ഈ 86 പേരില്‍ ഉള്‍പ്പെട്ട നാല് പേരിലാണ് ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഒരാളെ മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് സ്ഥിരീകരിച്ച യുവാവിന്‍റെ സുഹൃത്തുകളിലും ഇയാളെ ആദ്യം പരിചരിച്ച രണ്ട് നഴ്സുമാരിലുമാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമായത്.