കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ (St Thomas College Pala) നടന്ന ക്രൂരമായ കൊലപാതകം (Murder) കേരളത്തെ (Kerala) ഞെട്ടിച്ചു. കൂത്താട്ടുകുളം സ്വദേശി അഭിഷേകാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിനമോളെ കൊലപ്പെടുത്തിയത്. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്. ഓഫീസ് കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ ഇരുവരും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.

ഈ സമയത്ത് അഭിഷേക് തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

YouTube video player

എന്താണ് കൊലപാതകത്തിന് പ്രേരണയായതെന്ന് വ്യക്തമല്ല. കൃത്യം ആരൊക്കെ നേരിൽ കണ്ടിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അഭിഷേക് ഇപ്പോൾ പൊലീസിൽ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കായി കാത്തിരിക്കുകയാണ് പൊലീസ്. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോള്‍ ആണ് മരിച്ചത്

YouTube video player

ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരം.