ഞെളിയൻ പറമ്പിലെ മാലിന്യമല; ബയോമൈനിങ്ങിന്‍റെ പേരിൽ ചെലവഴിച്ച മൂന്നരക്കോടി പാഴായി
മാലിന്യമല ഷീറ്റിട്ട് മൂടിയ വകയില്‍ കോര്‍പ്പറേഷന് ചെലവായ 21 ലക്ഷത്തോളം രൂപ പോലും സോണ്ട കമ്പനി ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ല.
കോഴിക്കോട്: പദ്ധതി പ്രഖ്യാപനങ്ങളുണ്ടായിട്ടും ഫണ്ടുകള്‍ വകയിരുത്തിയിട്ടും കോഴിക്കോട് ഞെളിയന്‍പറമ്പിലെ മാലിന്യമല അങ്ങനെ തന്നെ തുടരുന്നു. മാലിന്യസംസ്ക്കരണത്തിന് സോണ്ട ഇന്‍ഫ്രാടെക് എന്ന കമ്പനിയുമായി കോഴിക്കോട് കോര്‍പ്പറേഷനുണ്ടാക്കിയ കരാര്‍ വിവാദമായിരുന്നു. കരാറില്‍ നിന്നും കോര്‍പ്പറേഷന്‍ പിന്‍മാറിയെങ്കിലും മൂന്നരക്കോടിയോളം രൂപയാണ് ബയോമൈനിങ് എന്ന പേരില്‍ കമ്പനിക്ക് നല്‍കിയത്. മാലിന്യമല ഷീറ്റിട്ട് മൂടിയ വകയില്‍ കോര്‍പ്പറേഷന് ചെലവായ 21 ലക്ഷത്തോളം രൂപ പോലും സോണ്ട കമ്പനി ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ല.
പൊട്ടിപ്പൊളിഞ്ഞ ഷീറ്റിട്ട് മൂടിയ മാലിന്യമലയില്‍ നിന്നും മഴക്കാലമാകുമ്പോള്‍ വെള്ളം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകി ആരോഗ്യ- പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. 2019 ലാണ് മാലിന്യം നീക്കം ചെയ്യാനായി സോണ്ട ഇന്‍ഫ്രാടെക് കമ്പനിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ ധാരണയുണ്ടാക്കിയത്. ബയോമൈനിങ്, കാപ്പിങ് അഥവാ നേരത്തെ നിക്ഷേപിക്കപ്പെട്ട മാലിന്യക്കൂമ്പാരം മാറ്റല്‍ എന്നീ രണ്ട് ജോലികളായിരുന്നു ഏല്‍പ്പിച്ചത്. എന്നാല്‍ പലതവണ സമയം നീട്ടി നല്‍കിയിട്ടും പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് കരാര്‍ റദ്ദാക്കുകയായിരുന്നു.
ബയോ മൈനിങിന്റെ പേരില്‍ മൂന്നരക്കോടിയോളം രൂപ കോര്‍പ്പറേഷന്‍ സോണ്ട കമ്പനിക്ക് കൈമാറി. കരാര്‍ തുടര്‍ച്ചയായി നീട്ടിക്കൊണ്ടു പോയതിലും തുക കൈമാറിയതിലും ദുരൂഹത ആരോപിച്ച് നേരത്തെ പ്രതിപക്ഷം രംഗത്തിയിരുന്നു. കൂട്ടിയിട്ടിരിക്കുന്ന മാലിന്യമല ഷീറ്റിട്ട് മൂടിയ വകയില്‍ കോര്‍പ്പറേഷഷന്‍ ചെലവാക്കിയ 21 ലക്ഷത്തോളം രൂപ സോണ്ട കമ്പനി ഇതുവരെ തിരിച്ച് നല്‍കിയിട്ടുമില്ല. തുക തിരിച്ചു നല്‍കാന്‍ നേരത്തെ കമ്പനിക്ക് കത്തു നല്‍കിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും എടുത്തില്ല.
സിസിടിവി ഓഫാക്കി കവർച്ച; മോഷണം പോയത് 400 കിലോ റബ്ബർ ഷീറ്റും 200 കിലോ ഒട്ടുപാലും