Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ: രണ്ട് മന്ത്രിമാരേയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനേയും ചോദ്യം ചെയ്യണമെന്ന് എൻ കെ പ്രേമചന്ദ്രൻ

കരിനിയമം പ്രഖ്യാപിച്ച് മന്ത്രിമാർ ഓടി നടന്ന് ഉദ്ഘാടനം നടത്തുകയാണ്. എന്തു പറയാനും ഉളുപ്പില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

NK premachandran on life mission project
Author
thiruvanathapuram, First Published Oct 9, 2020, 4:33 PM IST

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. അഴിമതിയുടെ സ്രോതസ്സ് ആദ്യം വെളിപ്പെടുത്തിയവരെ സിബിഐ ചോദ്യം ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ധനമന്ത്രി തോമസ് ഐസക്ക്, നിയമ മന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയും പ്രേമചന്ദ്രൻ രംഗത്തെത്തി. സംസ്ഥാനം കൊവിഡ് നേരിടാൻ എന്തിനാണ് 144  പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പരിപാടികളിൽ 5 പേർ മാത്രമേ പാടുള്ളൂ എന്നത് എന്നത് യുഡിഎഫിനു മാത്രമാണോ ബാധകമെന്ന് വ്യക്തമാക്കണം. കരിനിയമം പ്രഖ്യാപിച്ച് മന്ത്രിമാർ ഓടി നടന്ന് ഉദ്ഘാടനം നടത്തുകയാണ്. എന്തു പറയാനും ഉളുപ്പില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios