Asianet News MalayalamAsianet News Malayalam

'മുസ്ലീം ലീഗ്, യുഡിഎഫിന്റെ നട്ടെല്ല്, കുപ്പായം മാറും പോലെ മുന്നണിമാറ്റമില്ല': കുഞ്ഞാലിക്കുട്ടി 

നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനം ലീഗ് നേതൃയോഗം ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണ് നിലപാട് മാറ്റം. 

no Alliance shift says kunhalikutty about ep jayarajan welcome remarks
Author
Kerala, First Published Apr 23, 2022, 2:11 PM IST

മലപ്പുറം: മുന്നണി മാറാൻ ക്ഷണിച്ച സിപിഎമ്മിനെതിരെ (CPM)ഒടുവിൽ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രതികരണം. നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനം ലീഗ് നേതൃയോഗം ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണ് നിലപാട് മാറ്റം. 

യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ നിന്നും ആരെങ്കിലും അസംതൃപ്തരായി വിട്ട് പോകുമെന്ന വാദത്തിന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് മുന്നോടിയായാണ് പികെ കു‌ഞ്ഞാലിക്കുട്ടി, ഇപി ജയരാജന്റെ ക്ഷണത്തോടുള്ള മൃദുസമീപനം മാറ്റി ശക്തമായ നിലപാട് സ്വീകരിച്ചത്. ലീഗിനെ ക്ഷണിച്ച ഇപി ജയരാജന്റെ നിലപാട് സിപിഎം തിരുത്തിയതിന് പിന്നാലെ മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ലീഗിനെ ഉപദേശിച്ച് എം വി ജയരാജനും രംഗത്തെത്തി. 
  
ജയരാജന്റെ പ്രസ്താവനയോട് ലീഗ് നേതാക്കൾ പല രീതിയിൽ പ്രതികരിച്ചത്. ആശയക്കുഴമുണ്ടാക്കിയതായി ലീഗ് യോഗത്തിൽ വിമ‍ർശനമുയ‍ർന്നു. റംസാൻ കാലത്തെ ഫണ്ട് പിരിവ് ശക്തമാക്കാൻ ഉള്ള വഴികളും യോഗം ചർച്ച ചെയ്തു. സാധാരണ  ലഭിക്കാറുള്ള വാർഷിക ഫണ്ടിന്റെ പകുതി പോലും ഇത്തവണ പിരിച്ചെടുക്കാനായിട്ടില്ല. ലീഗിനുള്ള ജയരാജന്റെ ക്ഷണം സിപിഎം തള്ളിപ്പറഞ്ഞുവെങ്കിലും മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ഉപദേശിച്ച് എം വി ജയരാജൻ രംഗത്തെത്തി. എന്നാൽ ലീഗിനെ എൽഡിഎഫിലെടുക്കുമോ എന്ന് വ്യക്തമാക്കാനദ്ദേഹം തയ്യാറായില്ല. 

ലീഗിനുള്ള ക്ഷണം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

ലീഗിനുള്ള ക്ഷണം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിൽ ഇപി ജയരാജന് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ യോഗം വിമർശിച്ചു. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളിൽ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിർദ്ദേശിച്ചു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റ ശേഷം, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ വരവറിയിച്ച് ഇപി ജയരാജൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോൾ അതേക്കുറിച്ച് ചിന്തിക്കും. മുന്നണി വിപുലീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇപ്പോൾ ആരും പ്രതീക്ഷിക്കാത്ത പലരും ഇടതുമുന്നണിയിലേക്ക് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios