Asianet News MalayalamAsianet News Malayalam

ലീഗിനുള്ള ക്ഷണം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റ ശേഷം, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ വരവറിയിച്ച് ഇപി ജയരാജൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്

CPIM state secretariat criticises EP Jayarajan for Inviting Muslim League to LDF
Author
Thiruvananthapuram, First Published Apr 22, 2022, 4:26 PM IST

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിൽ ഇപി ജയരാജന് വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ യോഗം വിമർശിച്ചു. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളിൽ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിർദ്ദേശിച്ചു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുർബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റ ശേഷം, ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്റെ വരവറിയിച്ച് ഇപി ജയരാജൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മുസ്ലിം ലീഗ് മുന്നണി മാറ്റവുമായി വരുമ്പോൾ അതേക്കുറിച്ച് ചിന്തിക്കും. മുന്നണി വിപുലീകരണത്തിനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ഇപ്പോൾ ആരും പ്രതീക്ഷിക്കാത്ത പലരും ഇടതുമുന്നണിയിലേക്ക് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios