Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായി നാലാം വ‍ര്‍ഷവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബോണസില്ല, പ്രതിഷേധവുമായി ജീവനക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത് തുടര്‍ച്ചയായ നാലാം  വര്‍ഷമണ് ബോണസ് നിശേധിക്കുന്നത്.മുന്‍ വര്‍ഷങ്ങലില്‍ പ്രളയവും പ്രകൃതി ക്ഷോഭവുമാണ് കാരണമായി പറഞ്ഞത്. 

no bonus to ksrtc workeres
Author
Thiruvananthapuram, First Published Aug 28, 2020, 12:06 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിത് ബോണസും ഉത്സവബത്തയും ഇല്ലാത്ത ഓണക്കാലം. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ബോണസില്ലാത്ത ഏക സ്ഥാപനം കെഎസ്ആര്‍ടിസിയാണ്. പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണത്തിന് ആനൂകൂല്യമില്ല.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത് തുടര്‍ച്ചയായ നാലാം  വര്‍ഷമണ് ബോണസ് നിഷേധിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രളയവും പ്രകൃതിക്ഷോഭവുമാണ് കാരണമായി പറഞ്ഞത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിക്കുന്നുമുണ്ട്. ബോണസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നിലും സെക്രട്ടേറിയേററിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

27360 രൂപ വരെ ശമ്പളമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4000 രൂപയാണ്  ബോണസ്.ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ ഉത്സവബത്ത കിട്ടും. സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് 1000 രൂപയാണ് പ്രത്യേക ഉത്സവബത്ത.എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരെ ഒഴിവാക്കി. 

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് ഇടതു മുന്നണി സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതിനിടയിലാണ്പങ്കാളത്ത പെന്‍ഡഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച ജീവനക്കാര്ക്ക് ഉത്സവബത്ത നിഷേധിച്ചിരിക്കുന്നത്. ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സര്‍വ്വീസ് സംഘടനയും രംഗത്തെത്തി

Follow Us:
Download App:
  • android
  • ios