Asianet News MalayalamAsianet News Malayalam

'മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല', പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി, സിബിഐക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ

ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും  നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

no cbi probe in tree felling case high court rejects plea
Author
Kerala, First Published Jun 24, 2021, 3:45 PM IST

കൊച്ചി: സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും  നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ  ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. 

അതേ സമയം മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി. എറണാകുളം ജില്ലയിലെ ധർണ്ണ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മരകൊള്ളയക്ക് പിന്നിൽ പ്രവർത്തിച്ച മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പിടി തോമസ് പറഞ്ഞു. മരം മുറി കേസിലെ പ്രതി മുൻമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനെ എന്തിന് ബന്ധപ്പെട്ടുവെന്ന് വ്യക്തമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മുട്ടിൽ മരംമുറി കേസ് പ്രതികൾ മുൻ വനംമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ചു ; ഡിഎഫ്ഒയെ മാറ്റാൻ ആവശ്യപ്പെട്ടു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios