Asianet News MalayalamAsianet News Malayalam

ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല; സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച് അലർട്ട്

ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും പാലക്കാടും നാളെ ഓറഞ്ച് അലർട്ട് ആണ്. 

No change to today's rain warning Heavy rains will continue in the state Orange Alert fvv
Author
First Published Nov 5, 2023, 1:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും പാലക്കാടും നാളെ ഓറഞ്ച് അലർട്ട് ആണ്. 

സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവർഷം ശക്തമാകുന്നത്.

ചക്രവാതച്ചുഴി, ന്യൂനമര്‍ദ സാധ്യത; ഏഴു ദിവസം ശക്തമായ മഴ, അലര്‍ട്ടുകള്‍

എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നലെയും കനത്ത മഴ പെയ്തു. കാലടിയിലും അങ്കമാലിയിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. കാല‍ടി മലയാറ്റൂര്‍ പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. കാലടി നീലേശ്വരത്ത് ആറ് മണിക്കൂറില്‍ 16 സെന്‍റീമീറ്റര്‍ മഴയാണ് പെയ്തതത്. അങ്കമാലിയില്‍ പ്രധാന റോഡുകള്‍ക്ക് പുറമെ ഇടറോഡുകളും വെള്ളത്തിലായി. കനത്ത മഴയെ  തുടര്‍ന്ന് കൊച്ചി നഗരത്തിലും വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ മുതല്‍ നാല് ദിവസം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios