Asianet News MalayalamAsianet News Malayalam

ആശ്വാസം; മഞ്ചേരിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡില്ല

ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

no covid 19 died man under observation in manjeri medical college
Author
Malappuram, First Published Jun 11, 2020, 6:27 PM IST

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് വൈറസ് ബാധിയില്ല. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ഇല്ലെന്നുള്ള സ്രവ പരിശോധന ഫലം പുറത്ത് വന്നു.

ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios