കൊച്ചി: സ്വർണ്ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുവരെയും ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു. കൊവിഡ് നീരീക്ഷണകേന്ദ്രത്തിലാണ് ഇപ്പോൾ ഇവരുള്ളത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

അതേസമയം, കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള  മൂന്നു പ്രതികളെയും എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും ഇന്നലെ ഉച്ചയോടെ പിടിയിലായ ആളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സരിത് അന്വേഷണ സംഘത്തിന് നൽകി. സ്വർണ്ണം ആരാണ് അയക്കുന്നത്, ആർക്കാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി. ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്‌നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് പറഞ്ഞു.

സ്വപ്ന സുരേഷും സന്ദീപ് നായരും റിമാന്‍ഡില്‍

സർക്കാരിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം