Asianet News MalayalamAsianet News Malayalam

Ration Distribution : ജനം ദുരിതത്തിൽ, ഇന്നും റേഷൻ മുടങ്ങി; പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി

ഇപ്പോഴത്തെ പ്രതിസന്ധി, ചില റേഷൻ കടയുടമകൾ മെഷീൻ ഉപയോഗിക്കുന്നതിലുള്ള പ്രശ്നമാകാമെന്നാണ് മന്ത്രിയുടെ അഭിപ്രായം

no crisis in ration distribution says minister gr anil
Author
Thiruvananthapuram, First Published Jan 27, 2022, 12:08 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ വ്യാപക പ്രതിസന്ധിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഒറ്റപ്പെട്ട ചില പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ സെർവർ തകരാറില്ല. ഇപ്പോഴത്തെ പ്രതിസന്ധി, ചില റേഷൻ കടയുടമകൾ (Ration Shops) മെഷീൻ ഉപയോഗിക്കുന്നതിലുള്ള പ്രശ്നമാകാമെന്നാണ് മന്ത്രിയുടെ അഭിപ്രായം. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇ-പോസ് മെഷീനുകളുടെ സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി ഏഴ് ജില്ലകൾ വീതം രാവിലെയും ഉച്ചയുമായിട്ടായിരുന്നു റേഷൻ വിതരണം നടത്തിയിരുന്നത്. സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ തകരാറാണ് വിതരണത്തിന് തടസ്സമായത്. പ്രതിസന്ധി പരിഹരിച്ചെന്നും റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്നും സർക്കാർ പ്രഖ്യാപിച്ചെങ്കിലും പല റേഷൻ കടകളിലും സാങ്കേതിക പ്രശ്നം മൂലം വിതരണം നടക്കുന്നില്ല.

 

Follow Us:
Download App:
  • android
  • ios