പ്ലസ്ടു ക്ലാസുകൾ തുടങ്ങുന്നതിന്റെ കാര്യത്തിൽ തീരുമാനം ഇന്നോ നാളെയും വരും. പുതിയ അധ്യയന വ‌ർഷത്തെക്കുറിച്ച് ച‌ർച്ച ചെയ്യാൻ ഇന്ന് ക്വിപ് യോ​ഗം ചേരും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും സ്കൂൾ ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് വഴി ക്ലാസുകൾ തുടങ്ങും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓൺലൈൻ വഴിയായിരിക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് ആദ്യത്തെ രണ്ടാഴ്ച റിവിഷൻ ആയിരിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനം ആയില്ല. 

പ്ലസ്ടു ക്ലാസുകൾ തുടങ്ങുന്നതിന്റെ കാര്യത്തിൽ തീരുമാനം ഇന്നോ നാളെയും വരും. പുതിയ അധ്യയന വ‌ർഷത്തെക്കുറിച്ച് ച‌ർച്ച ചെയ്യാൻ ഇന്ന് ക്വിപ് യോ​ഗം ചേരും. 

സംസ്ഥാന എഞ്ചിനിയറിം​ഗ് പ്രവേശന പരീക്ഷ ജൂലൈ 24ന് നടക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona