'മുഖ്യമന്ത്രിയുടെ വീട്ടിലും ഇഡിയെത്തും. ഇഡി ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ട്.'

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണുവെന്ന് ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെത്തും. ഇഡി ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം. ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രൻ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട കുട്ടി, മുകളിലൂടെ കടന്നു പോകുന്ന ബസ്; തലനാരിഴക്ക് രക്ഷ, ഡ്രൈവർക്കെതിരെ കേസ്

YouTube video player