Asianet News MalayalamAsianet News Malayalam

കൊവിഡ് 19; വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി

ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസറുകളും അവശ്യ മരുന്നുകളും നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ  കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) പതിവു പോലെ പ്രവര്‍ത്തിക്കണം. 

no duty for staff in public sector under Department of Industries
Author
Trivandrum, First Published Mar 23, 2020, 9:45 PM IST

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 31 വരെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിടും. കൊറോണ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്. 

ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസറുകളും അവശ്യ മരുന്നുകളും നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ  കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ എസ് ഡി പി) പതിവു പോലെ പ്രവര്‍ത്തിക്കണം. ഇവിടെ ജോലിക്കെത്തുന്നവര്‍ രോഗപ്രതിരോധത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിബന്ധനകള്‍ പാലിക്കുകയും വേണം.

Read More :കൊവിഡ് 19: രാജ്യത്ത് ഇന്ന് രണ്ട് മരണം, 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; പല സംസ്ഥാനങ്ങളിലും നിരോധനാജ...

 

Follow Us:
Download App:
  • android
  • ios