'ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് കുഴല്‍പ്പണം കടത്തിയത്. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു'

തൃശ്ശൂർ : കൊടകരക്കേസില്‍ ഇഡി അന്വേഷണത്തില്‍ സാക്ഷിയായിരുന്ന തന്നെ മൊഴിയെടുക്കാന്‍ വിളിച്ചില്ലെന്ന് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കറിയാവുന്നതെല്ലാം 164 സ്റ്റേറ്റ്മെന്‍റായി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് കുഴല്‍പ്പണം കടത്തിയത്. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു. സംയുക്ത സംരംഭങ്ങളും തുടങ്ങി. ഇക്കാര്യങ്ങളുടെ രേഖകള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

YouTube video player

YouTube video player