വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സിഇആർടി ശുപാർശ സർക്കാർ അംഗീകരിച്ചില്ല. 

തിരുവനന്തപുരം: ഈ വ‍ർഷത്തെ എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിൻറെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന എസ് സിഇആർടി ശുപാർശ സർക്കാർ അംഗീകരിച്ചില്ല. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും.

സ്കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അം​ഗങ്ങളായ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്കില്ല. എന്നാൽ, ഇവർ കൊറോണ കാലത്ത് സേവനത്തിനെത്തിയിരുന്നുവെന്ന് അധ്യാപകർ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona