നാളെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്.

തിരുവനന്തപുരം :  മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവർണർക്ക് ക്ഷണമില്ല. സ‍ര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ നാളെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. 

നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. 

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'ക്രിസ്മസ് വിരുന്ന് ബഹിഷ്കരണം അവരുടെ തീരുമാനം, എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്'

​ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കറുമെത്തില്ല, ബഹിഷ്കരിച്ച് സ‍ർക്കാരും, പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

YouTube video player