അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും പൾപ്പു പറഞ്ഞു...

തൃശൂർ: ഒബിസി മോർച്ച മുൻ അധ്യക്ഷൻ റിഷി പൾപ്പു കോൺഗ്രസിലേക്ക്. ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട റിഷി പൾപ്പു കോൺഗ്രസിൽ ചേരും. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി പൾപ്പു വ്യക്തമാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും പൾപ്പു പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമർശനം പോലും അംഗീകരിക്കാത്ത പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona