ഇനി മുതൽ സംസ്ഥാനത്തെ എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം.

ദില്ലി: എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് സംസ്ഥാനം നിലപാട് അറിയിച്ചത്. സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.

ഇനി മുതൽ സംസ്ഥാനത്തെ എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം. പുതിയ കോഴ്സുകൾ അനുവദിക്കരുതെന്നും സർക്കാർ പറഞ്ഞു. സ്വാശ്രയ മാനേജുമെന്റുകൾ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona