കേസ് എടുക്കണമെന്ന്  പറയാൻ ഹൈക്കോടതിയ്ക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ട് എന്നും സർക്കാർ പറഞ്ഞു.

കൊച്ചി: കെഎസ്ആർടിസിയിലെ 100 കോടി കാണാതായെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ കേസ് എടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ. കേസ് എടുക്കാൻ കോടതി നിർദ്ദേശിക്കണമെന്ന ഹർജിയെ സർക്കാർ എതിർത്തു. കേസ് എടുക്കണമെന്ന് പറയാൻ ഹൈക്കോടതിയ്ക്ക് ആവില്ല. സുപ്രീം കോടതി ഉത്തരവുകൾ ഇത് വ്യക്തമാക്കിയിട്ടുണ്ട് എന്നും സർക്കാർ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഹർജിക്കാരന് പോലീസിൽ പരാതി നൽകുകയോ, സ്വകാര്യ അന്യായം ഫയൽ ചെയ്യുകയോ ചെയ്യാം. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. 

 കെഎസ്ആർടിസിയിൽ 100 കോടി രൂപ കാണാനില്ലെന്ന എംഡി ബിജു പ്രഭാകറിന്‍റെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹർജിക്കാരൻ. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഓഡിറ്റിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.