Asianet News MalayalamAsianet News Malayalam

ചാത്തമംഗലത്തെ റംബൂട്ടാന്‍, അടയ്ക്ക എന്നിവയല്ല നിപയുടെ ഉറവിടം; കാട്ടുപന്നിയുടെ ഫലം കാത്ത് കേരളം

കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത് 

No nipha virus in fruits in Chathamangalam
Author
Kozhikode, First Published Sep 18, 2021, 3:20 PM IST

കോഴിക്കോട്: ചാത്തമംഗലത്തെ നിപ ആശങ്കയിൽ കൂടുതൽ ആശ്വാസം. മുന്നൂർ പ്രദേശത്തുനിന്ന് ശേഖരിച്ച പഴങ്ങളുടെ സാംപിൾ ഫലവും നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംമ്പൂട്ടാൻ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകള്‍, വളർത്തുമൃഗങ്ങൾ എന്നിവയിൽ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിൾ പരിശോധനാ ഫലമാണ് ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇനി പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios