Asianet News MalayalamAsianet News Malayalam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസിലെ നാല് പ്രതികളെ ആറ് ദിവസം മുൻപാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ അയ്യന്തോളിലെ ഒരു ഫ്ലാറ്റിൽ നിന്ന് പിപിഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്.

no one arrested in karuvannur bank fraud case
Author
Karuvannur, First Published Jul 29, 2021, 2:35 PM IST

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സി.പി.എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴിപഠിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ പാ‍ർട്ടികൾ ആരോപിച്ചു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും അറസ്റ്റ് വേണമെന്നും സി.പി.എം. പ്രതികരിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസിലെ നാല് പ്രതികളെ ആറ് ദിവസം മുൻപാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ അയ്യന്തോളിലെ ഒരു ഫ്ലാറ്റിൽ നിന്ന് പിപിഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്. നാലു പ്രതികളുടെ ഒളിയിടം നാട്ടുകാരാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പ്രതികളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടില്‍ വന്നിരുന്നതായും പ്രദേശവാസികൾ പറയുന്നു. എന്നാൽ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. 

ഈ സാഹചര്യത്തിലാണ് സി.പി.എം. നേതാക്കളുടെ ഒത്താശയോടെ കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.. ക്രൈംബ്രാഞ്ചിലെ ഒരു ഇന്‍സ്പെക്ടറാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ആരോപണമുണ്ട്. അതേസമയം, ആരോപണങ്ങള്‍ ശുദ്ധഅസംബന്ധമാണെന്നാണ് സി.പി.എം വ്യക്തമാക്കി. കേസിന്റെ ഭാഗമായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു വരികയാണ്. അതിനു ശേഷമേ അറസ്റ്റിലേക്ക് നീങ്ങൂവെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios