Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മദ്യവില്‍പനശാലകള്‍ അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി

അതേസമയം മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടു വരുമെന്ന് എക്സൈസ് മന്ത്രി

no plan to shut down Bevco outlets Says Excise minister TP Ramakrishnan
Author
Thiruvananthapuram, First Published Mar 17, 2020, 1:35 PM IST

തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യം തള്ളി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്പോള്‍ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണം എന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറു ഷോപ്പുകളില്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു. 

അതിനിടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. ലഹരി നിര്‍മാര്‍ജന സമിതിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.  
 

Follow Us:
Download App:
  • android
  • ios