തിരുവനന്തപുരം, കൊച്ചി: ദുരിതബാധിതമേഖലകളിലേക്ക് സഹായമെത്തിക്കാനുള്ള കളക്ഷൻ സെന്‍ററുകളിൽ തണുപ്പൻ പ്രതികരണമാണിപ്പോൾ. കഴിഞ്ഞ പ്രളയകാലത്ത് കൈമെയ് മറന്ന് ഒറ്റക്കെട്ടായി നിന്നു കേരളം. എന്നാൽ അങ്ങനെ സഹായമെത്തിക്കാൻ മറന്നോ നമ്മൾ? എന്തുകൊണ്ടാണ് അവശ്യവസ്തുക്കൾ എത്തിക്കാൻ നമ്മൾ മടി കാണിക്കുന്നത്? 

ഭിന്നതകൾ സാമൂഹ്യമാധ്യമങ്ങളിൽ അവിടവിടെ തലപൊക്കുകയാണ്. അത്തരം ഭിന്നതകളിലേക്കോ, തെക്ക് - വടക്ക് തർക്കങ്ങളിലേക്കോ ഇപ്പോൾ പോകരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തന്നെയാണ് ഇപ്പോഴും ഏറ്റവും വിശ്വാസ്യമായ പണം സമാഹരിക്കാവുന്ന വഴി. ആ ഫണ്ട് വകമാറ്റി ചെലവഴിക്കാൻ നിലവിൽ കഴിയില്ല. ഹൈക്കോടതിയുടേതടക്കം മേൽനോട്ടത്തിലാണ് ആ ഫണ്ടിൽ നിന്നുള്ള പണം ചെലവഴിക്കൽ നടക്കുന്നത്. 

''സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. അത് മലയാളികൾക്കിടയിലല്ല കൂടുതലായും നടക്കുന്നത്. കേരളത്തിന് പുറത്താണ്. ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കരുതെന്ന തരത്തിലുള്ള പ്രചാരണം നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ്'', എന്ന് മുഖ്യമന്ത്രി. ഇത് സർക്കാർ ഗൗരവമായി സർക്കാർ കാണുമെന്നും ഔദ്യോഗിക സംവിധാനത്തിലേക്ക് കിട്ടുന്ന പണം ദുരിതാശ്വാസത്തിന് മാത്രമാണ് ഉപയോഗിക്കുക. അത് പാവങ്ങൾക്കുള്ള കൈത്താങ്ങാണ് - മുഖ്യമന്ത്രി പറഞ്ഞു. 

അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുക എന്നതാണ് ആദ്യം വേണ്ടത്. നിലമ്പൂർ, കണ്ണൂർ, കോഴിക്കോട്, വയനാട് പോലുള്ള മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യസാധനങ്ങൾ വേണം. അത് എത്രയും പെട്ടെന്ന് എത്തിക്കണം. എല്ലാ പ്രധാന കളക്ടറേറ്റുകളും കേന്ദ്രീകരിച്ച് കളക്ഷൻ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ വേണ്ട അവശ്യസാധനങ്ങളുടെ ലിസ്റ്റും പുറത്തു വരുന്നുണ്ട്. 

സംസ്ഥാനസർക്കാരിന്‍റെ വെബ്സൈറ്റ് : https://keralarescue.in/

തിരുവനന്തപുരം

തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ കളക്ഷൻ സെന്‍ററുകളുണ്ട്. പ്രധാനമായും വിമൺസ് കോളേജിലേക്കും കോർപ്പറേഷൻ ഓഫീസിലേക്കും ആദ്യം കളക്ഷൻ സെന്‍ററുകളിലേക്ക് സാധനങ്ങൾ ആവശ്യമില്ലെന്ന തരത്തിലുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് വീഡിയോ വലിയ തെറ്റിദ്ധാരണയാണുണ്ടാക്കിയത്. എന്നാൽ അതല്ല ഉദ്ദേശിച്ചതെന്ന തരത്തിലുള്ള വിശദീകരണം വന്നു. പക്ഷേ, തിരുവനന്തപുരം പ്രസ് ക്ലബിലും, എസ്എംവി സ്കൂളിലുമടക്കം പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ വേണ്ടത്ര സാധനങ്ങളെത്തുന്നില്ല. കുട്ടികൾക്കുള്ള ഡയപ്പറുകളുൾപ്പടെയുള്ള വസ്തുക്കൾ, അരിയും പരിപ്പുമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അടി വസ്ത്രങ്ങൾ, മരുന്നുകൾ അങ്ങനെ നിരവധി സാധനങ്ങൾ ഇനിയും ഇവിടെ എത്തേണ്ടതുണ്ട്. ശുഷ്കമായ പ്രതികരണം പോര. 

നഗരസഭയ്ക്ക് വേണ്ടി വിമൻസ് കോളേജിലേക്ക് വേണ്ടത്:

1.Water

2.Baby Food,Baby Clothes 

3.Torch,Candles 

4.sanitary Napkin 

5.Cloths,പായ,Bed sheet,

6.Dry Fruits 

ബന്ധപ്പെടേണ്ടത്: Abhiraj Unni
Camp Incharge 
Womens College Vazhuthakadu 
9567047705

ആർക്കൊക്കെ എന്തൊക്കെയാണ് ആവശ്യങ്ങൾ? തിരുവനന്തപുരത്തെ വിവരങ്ങൾ കാണാം വീഡിയോയിൽ

എറണാകുളം

ഇവിടെയും നിരാശാജനകമായ ദൃശ്യങ്ങളാണ് കാണുന്നത്. നൂറോളം വരുന്ന വൊളണ്ടിയർമാർ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയാണ്. കഴിഞ്ഞ തവണ 'അൻപൊടു കൊച്ചി' എന്ന ഫേസ്ബുക്കിലൂടെ കൃത്യമായ കോർഡിനേഷനോടെ നടന്ന പ്രളയ ദുരിതാശ്വാസസഹായകേന്ദ്രങ്ങളിൽ ഇത്തവണ തീരെ തണുത്ത പ്രതികരണം. ഇതുവരെ കാര്യമായ ലോഡുകളൊന്നും എത്തിക്കാനായിട്ടില്ല. 

എന്തൊക്കെ വേണം എറണാകുളത്ത്?

കുടിവെള്ളം
പായ
ബെഡ്ഷീറ്റ്
പുതപ്പ്
തലയിണ
സാനിറ്ററി പാഡുകൾ
മരുന്നുകൾ
ശുചീകരണ വസ്തുക്കൾ

പഴകിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾ നൽകരുത്.

Ernakulam: 11/08/2019 രാവിലെ 9:00am മുതൽ,
സ്ഥലം : കളക്ടറേറ്റ് പ്ലാനിങ്ങ് ഹാളാണ് സംഭരണ കേന്ദ്രം. 
സംഭരണ കേന്ദ്രം ചാർജ് ഓഫീസറുടെ ഫോൺനമ്പർ: 9447918124

എന്താണ് എറണാകുളത്തെ സ്ഥിതി? വിവരങ്ങൾ കാണാം വീഡിയോയിൽ

കോഴിക്കോട്

കോഴിക്കോട് ബിഇഎം സ്കൂളിൽ നടക്കുന്ന റിലീഫ് സെന്‍ററിൽ തീർത്തും ദയനീയമാണ് സ്ഥിതി. ഒന്നുമില്ല ഇവിടെ. അത്യാവശ്യമായി വേണ്ടത് ഇവിടേക്ക് ഇവയൊക്കെയാണ്:

Requesting the following relief items urgently:

Rice
Drinking Water 
Pulses 
Biscuits
Blanket 
Sugar

മറ്റ് സാധനങ്ങൾ

1. പുൽപ്പായ
2. ബെഡ്ഷീറ്റുകൾ
3. ലുങ്കി
4. നൈറ്റി
5. സാനിറ്ററി നാപ്കിൻസ്
6.അരി
7. പഞ്ചസാര
8. ചെറുപയർ 
9. കടല
10. പരിപ്പ്
11. ബിസ്കറ്റ്/റസ്ക്
12. കുടി വെള്ളം
13. സോപ്പ്
14. പേസ്റ്റ്
15. ഡെറ്റോൾ
16. ബ്ലീച്ചിംഗ് പൗഡർ
17. First Aid Kits

Civil Station Kozhikode

Mr. Main, JS Collectrate - 8593008194
Mr.Sasindran, JS Collectrate - 949643933

വയനാട്

വയനാട്ടിലേക്ക് അടിയന്തരസഹായം ആവശ്യമുണ്ട്.

പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌

സാനിറ്ററി നാപ്കിൻ
സോപ്പ്‌
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ

ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ

Sleeping Mat
Blanket
Under Garments (Gents, Ladies and Children)
Dhothi
Night Gown
Children's Apparel
Slippers

Sanitary Napkin
Soap
Dettol
Soap Powder
Bleaching Powder
Chlorine

Biscuit
Rice
Sugar
Green Gram
Dal
Black Gram
Coconut oil

മലപ്പുറം

നിരവധി ഉരുൾപൊട്ടലുകളുണ്ടായ മലപ്പുറം ജില്ലയിൽ സഹായമെത്തുന്നില്ല. സന്നദ്ധസംഘടനകളുടെ അടക്കം നേതൃത്വത്തിൽ സമാഹരണം നടക്കുന്നുണ്ടെങ്കിലും ഇവിടേക്ക് സഹായമൊഴുകേണ്ടത് അത്യാവശ്യമാണ്. വേണ്ട സാധനങ്ങൾ ഇതൊക്കെയാണ്:

കുടിവെള്ളം
പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌
സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍
ബക്കറ്റ്
മഗ്ഗ്
ടോയ്ലറ്റ് ബ്രഷ്
ഫിനെെള്‍/ഹാര്‍പ്പിക്ക്

Water bottle
Sleeping Mat
Blanket
Under Garments (Gents, Ladies and Children)
Dhothi
Night Gown
Children's Apparel
Slippers
Sanitary Napkin
Soap
Tooth brush
Tooth Paste
Dettol
Soap Powder
Bleaching Powder
Chlorine
Biscuit
Rice
Sugar
Green Gram
Dal
Black Gram
Coconut oil
Coconut
Vegetables
Curry Powders
Bread
Baby food
Bucket
Mug
Toilet Brush

കോട്ടയം ജില്ല

Urgently required

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പൊതുജനങ്ങളുടെ സഹകരണം തേടി.

ഇന്നു (ഓഗസ്റ്റ് 10) രാത്രി പത്തു മണിക്കുള്ള കണക്ക് പ്രകാരം 3172 കുടുംബങ്ങളിലെ 10452 പേരാണ് ജില്ലയില്‍ 123 ക്യാമ്പുകളില്‍ കഴിയുന്നത്.

കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടത്. ബന്ധപ്പെടേണ്ട നമ്പരുകള്‍ 9446564800, 9447111493, 9446052429.

ക്യാമ്പുകളിലേക്ക് ഉടന്‍ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക ചുവടെ

1. ബിസ്‌ക്കറ്റ്
2. റസ്‌ക്
3. ചായപ്പൊടി
4. പഞ്ചസാര
5. സാനിറ്ററി നാപ്കിന്‍
6. ബെഡ്ഷീറ്റ് 
7. പുതപ്പ്
8. പായ
9. കൊതുകുതിരി
10. കൊതുകുവല
11. മെഴുകുതിരി
12. പല വ്യജ്ഞനങ്ങള്‍
13. നൈറ്റി, ലുങ്കി
14. കുട്ടികളുടെ തുണിത്തരങ്ങള്‍
15. തോര്‍ത്ത്
16. സോപ്പ്
17. ടൂത്ത് പേസ്റ്റ്
18. ലോഷന്‍
19. എണ്ണ

കണ്ണൂർ

1. പുൽപ്പായ - 400
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകൾ - 400
3. ബിസ്കറ്റ്/റസ്ക് - 250 Packets
4. കുടി വെള്ളം - 1500 Lr
5. ബ്ലീച്ചിംഗ് പൗഡർ - 100kg

1. Collectorate Kannur- Sajikumar Deputy Collector(LA)-8547616030