ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടോ എന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയില്ലെന്നും യുഡിഎഫിലെ മറ്റു കക്ഷികള്‍ക്ക് മറിച്ചൊരു അഭിപ്രായമുണ്ടോ എന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൗരത്വ നിയമത്തില്‍ പിണറായിയുടേത് വൈകി വന്ന വിവേകമാണെന്നും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കമാണ് പിണറായി നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയ്ക്കും കൂട്ടായും സമരങ്ങൾ വേണ്ടി വരുമെന്നു മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഒരു പൊതു വിഷയമായതിനാൽ രാജ്യവ്യാപക സമരം നടത്തേണ്ടതുണ്ടെന്നും കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പറഞ്ഞു.