കുടുംബങ്ങൾ പട്ടിണിയിലാണെന്നും വനം വകുപ്പിലെ ദിവസ വേതനക്കാർ പറയുന്നു
തിരുവനന്തപുരം : നാല് മാസമായി ശന്പളമില്ലാതെ വനം വകുപ്പിലെ ദിവസ വേതനക്കാർ. ആദിവാസികളായ പ്രൊട്ടക്ഷൻ വാച്ചർമാർ അടക്കം മൂവായിരത്തിലേറെ പേരാണ് പട്ടിണിയുടെ പടിവാതിൽക്കൽ നിൽക്കുന്നുത്. ജീവൻ പണയംവെച്ചെടുത്ത ജോലിക്ക് കൂലി ചോദിക്കുന്പോൾ കയ്യിൽ പണമില്ലെന്നാണ് മേലധികാരികളുടെ മറുപടി.
സാഹസിക ജീവിതം. ദിവസക്കൂലിയല്ലാതെ മറ്റ് ആനുകൂല്യങ്ങൾ ഒന്നുമില്ല. ആ കൂലി പോലും സർക്കാർ നൽകുന്നില്ല. എങ്ങനെ ജീവിതം മുന്നോട്ട കൊണ്ടുപോകമെന്നറിയില്ല. കുടുംബങ്ങൾ പട്ടിണിയിലാണെന്നും വനം വകുപ്പിലെ ദിവസ വേതനക്കാർ പറയുന്നു.
ഫോറസ്റ്റ് പ്രൊട്ടക്ഷൻ ബജറ്റ് വിഹിതത്തിൽ നിന്നാണ് ദിവസവേതനക്കാർക്ക് ശന്പളം നൽകേണ്ടത്. അതിൽ പണമില്ല. ഫണ്ട് കിട്ടുന്ന മുറയ്ക്ക് എല്ലാവർക്കും കൂലി നൽകുമെന്നാണ് അധികൃതരുടെ വാദം. എന്ന്, എപ്പോൾ, എന്നതിന് ഉത്തരം പറയേണ്ടത് സർക്കാരെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കണ്ണിൽ ചോരയില്ലാത്ത സർക്കാർ:എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള പെൻഷൻ മുടങ്ങിയിട്ട് 5മാസം,ദുരിതത്തിൽ കുടുംബങ്ങൾ
കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം. പെന്‍ഷൻ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. തിരുവോണത്തിന് മുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നത്.
കാസര്‍കോട് എടനീരിലെ ഫാത്തിമയുടെ നാല് സഹോദരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണ്. കുടുംബ നാഥന്‍ കിടപ്പിൽ ആയതോടെ മറ്റ് വരുമാനമില്ലാത്ത അവസ്ഥ. എന്‍ഡോസള്‍ഫാൻ ദുരിത ബാധിതകര്‍ക്കുള്ള പെന്‍ഷന്‍ കൊണ്ടാണ് കുടുംബം പുലരുന്നത്. പക്ഷേ കഴിഞ്ഞ ഏപ്രീല്‍ മുതല്‍ പെന്‍ഷന്‍ കിട്ടിയിട്ടില്ല.
1200 രൂപ മുതല്‍ 2200 രൂപ വരെയാണ് പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പും സഹായധനം മുടങ്ങിയിരുന്നു. അന്ന് പട്ടിണി സമരം അടക്കം നടത്തിയതിന് ശേഷമാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിയത്. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായി.
