അനുമതിപത്രം ഹാജരാക്കിയില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് നിർദേശം

കൊച്ചി: കൊച്ചിയിലെ 71 ഫ്ലാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കാന്‍ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് (STP)സൗകര്യം ഇല്ലാത്ത കൊച്ചി നഗരത്തിലെ ഫ്ലാറ്റുകൾക്കെതിരെയാണ് നടപടി. 71 ഫ്ലാറ്റുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം പിസിബിയുടെ അനുമതിപത്രം ഹാജരാക്കണം എന്നാണ് നിബന്ധന.

അനുമതിപത്രം ഹാജരാക്കിയില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് നിർദേശം. കെഎസ്ഇബി ഫ്ലാറ്റുകൾക്ക് നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിൻ്റ പശ്ചാത്തലത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നടപടി. വൻകിട ബിൽഡർമാരുടെ ഫ്ലാറ്റുകളും പട്ടികയിലുണ്ട്.