Asianet News MalayalamAsianet News Malayalam

നീറ്റ് പരീക്ഷയ്ക്ക് ശേഷം മടങ്ങാന്‍ വാഹനമില്ല; വലഞ്ഞ് വയനാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

 കോഴിക്കോട് ഡിപ്പോയിൽ അഞ്ച് മണി മുതൽ വാഹനങ്ങള്‍ക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്ത് നിൽക്കകയാണ്. 

no vehicle to back home for the students from wayanad
Author
Kozhikode, First Published May 5, 2019, 8:01 PM IST

വയനാട്: ഇന്ന് നടന്ന മെഡിക്കൽ കോഴ്സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന് ശേഷം മടങ്ങാന്‍ വാഹനങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍. വയനാട്ടിലേക്ക് പോകാന്‍ വാഹനമില്ലാതെ വലയുകയാണ് പരീക്ഷയെഴുതാന്‍ കോഴിക്കോട് എത്തിയവര്‍.

മതിയായ കെഎസ്ആര്‍ടിസി ബസുകളില്ലാത്തിനാല്‍ കോഴിക്കോട് ഡിപ്പോയിൽ അഞ്ച് മണി മുതൽ വാഹനങ്ങള്‍ക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്ത് നിൽക്കകയാണ്. അതേസമയം ബസുകൾ ഉടൻ ക്രമീകരികുമെന്ന് കെഎസ്ആര്‍ടിസി അധികൃതർ വ്യക്തമാക്കി. താമരശേരി ചുരത്തിൽ ഗതാഗത തടസം ഉണ്ടായതിനെ തുടർന്നാണ് ബസുകൾ കോഴിക്കോടേക്ക് എത്താൻ വൈകിയെന്നും അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios