1714 സാക്ഷരതാ പ്രേരക്മാരാണ് സംസ്ഥാനത്ത് ആറുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്
തിരുവനന്തപുരം : വേതനം കിട്ടാനായി സമരംചെയ്യുന്ന സാക്ഷരതാ പ്രേരക്മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം 82 ദിവസം പിന്നിടുന്നു. കടുത്ത സാന്പത്തിക പ്രയാസംമൂലം സമരക്കാരില്‍ ഒരാള്‍ ഇന്നലെ ആത്മഹത്യ ചെയ്തതിന്‍റെ വേദനകൂടി പേറിയാണ് സമരം മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ പിടിപ്പുകേടാണ് എല്ലാത്തിനും കാരണം
1714 സാക്ഷരതാ പ്രേരക്മാരാണ് സംസ്ഥാനത്ത് ആറുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. പ്രശ്നം നിസാരമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലായിരുന്നു പ്രേരക്മാര്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അവരെ സാക്ഷരതാ മിഷന്‍റെ കീഴിലാക്കി. മിഷന് ഫണ്ടില്ല. ശമ്പളം മുടങ്ങി. വീണ്ടും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റി ഉത്തരവ് ഇറക്കി. പക്ഷേ നടപ്പായില്ല. ഇപ്പോള്‍ കൂലിയുമില്ല.
സെക്രട്ടറിയേറ്റിന് മുന്നിലെ നൂറുകണക്കിന് സമരക്കാരില്‍ ഒരു വിഭാഗം മാത്രമാണ് ഇവര്‍. പക്ഷേ സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടത്തിന്‍റെ കണ്ണികളെയാണ് പൊരിവെയിലത്ത് ഇരുത്തിയിരിക്കുന്നതെന്ന് മന്ത്രിമാര്‍ മറക്കരുത്
ആറ് മാസമായി ശമ്പളമില്ല; കൊല്ലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
വൻകിട തോട്ടം ഉടമകൾക്ക് പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു
