ചാലക്കുടി എംഎൽഎ സനീഷിന്‍റെ  പരാതിയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍. സംഘർഷത്തിൽ പരിക്കേറ്റ വനിത വാച്ച് ആന്‍റ്  വാര്‍ഡൻ നൽകിയ പരാതിയിൽ പ്രതിപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ്

തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ചാലക്കുടി എംഎൽഎ സനീഷിന്‍റെ പരാതിയിലാണ് ഒരു കേസ്.എച്ച്. സലാം , സച്ചിൻദേവ്, അഡി. ചീഫ് മാർഷ ൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശു പത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർചെയ്തത്.ഭരണ പക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യം ലഭി ക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.മർദ്ദിക്കുക,പരിക്കേൽപ്പിക്കുക തുടങ്ങിയ വകു പ്പുകളാണ് ചുമത്തിയത്.

അതേ സമയം വനിത വാച്ച് ആന്‍റ് വാര്‍ഡന്‍ നല്ർകിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.ഉദ്യോഗസ്ഥരെ ആക്രമിക്കൽ,പരിക്കേൽ പ്പിക്കൽ,ഭീഷണി ,സംഘം ചേർന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍.റോജി എം ജോൺ,അനൂപ് ജേക്കബ്,പി കെ. ബഷീർ,ഉമാ തോമസ്,കെ.കെ. രമ,ഐസി ബാല കൃഷ്ണൻ എന്നിവരാണ് പ്രതികള്‍.പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് പോലീസ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ചികിത്സയിലുള്ള വാച്ച് ആൻഡ് വാർഡർമാരെ വി. ശിവൻകുട്ടി സന്ദർശിച്ചതിനെ അദ്ദേഹം പരിഹസിച്ചു. നല്ല ആളാണ് സന്ദർശനം നടത്തിയത്, പഴയ കാര്യങ്ങൾ ഒക്കെ ഓർക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.സമൂഹ മാധ്യമങ്ങളിൽ കെ കെ രമയ്ക്ക് എതിരെ പ്രചാരണം നടക്കുന്നു.സിപിഎമ്മിന് മനഃസാക്ഷിയില്ല.ഒടിയാത്ത കൈക്കാണ് പ്ലാസ്റ്റർ എങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്.ഒടിവില്ലാത്ത കൈക്ക് ആണ് പ്ലാസ്റ്റർ ഇട്ടതെങ്കിൽ ജനറൽ ആശുപത്രിക്ക് എതിരെ നടപടി എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞ‌ു