വിഭാഗീയതയാണ് നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ഒരുപക്ഷം പറയുന്നു. അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രതികരിച്ചു. 

പത്തനംതിട്ട: നവകേരള സദസുമായി നിസ്സഹകരണമെന്ന് ആരോപിച്ച് പത്തനംതിട്ട അടൂർ സിപിഎം ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേർക്ക് നോട്ടീസ്. അടൂരിൽ നവ കേരള സദസ്സ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്. വിഭാഗീയതയാണ് നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ഒരുപക്ഷം പറയുന്നു. അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രതികരിച്ചു. 

'ഗവൺമെന്റ് സ്പോൺസേർഡ് സംരക്ഷണത്തിലാണ് ഗവർണർ, അദ്ദേഹം കടമ നിർവ്വഹിക്കുന്നില്ല': മന്ത്രി പി. രാജീവ്

അതേസമയം, ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ച നടന്നു. കൂടിക്കാഴ്ചയിൽ പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കില്ലെന്നാണ് വിവരം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് ഇതിന് കാരണം. ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും. 

https://www.youtube.com/watch?v=Ko18SgceYX8