റീ-ബില്‍ഡ് വയനാട്; നോര്‍ക്ക റൂട്ട്സ് സമാഹരിച്ച 28 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേര്‍ന്നാണ് ചെക്കുകള്‍ കൈമാറിയത്.
തിരുവനന്തപുരം: റീ-ബില്‍ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്കാ റൂട്ട്സ് ആദ്യഘട്ടത്തില്‍ സമാഹരിച്ച 28 ലക്ഷം (28,72,757) രൂപയുടെ ചെക്കുകള്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കൊളശ്ശേരിയും ചേര്‍ന്നാണ് ചെക്കുകള്‍ കൈമാറിയത്.
നോര്‍ക്ക റൂട്ട്സിന്റെയും ജീവനക്കാരുടെ വിഹിതവും ചേർത്ത് സമാഹരിച്ച 25 ലക്ഷം രൂപ, നോര്‍ക്കാ റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്റെ രണ്ടു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ഒരു ലക്ഷം രൂപ, ബംഗലൂരിലെ പ്രവാസികളായ മനോജ്.കെ.വിശ്വനാഥന്റെയും കുടുംബത്തിന്റെയും 1,17,257 രൂപ, അന്തോണി സ്വാമിയുടേയും കുടുംബത്തിന്റെയും 1,05,500 രൂപ ഉള്‍പ്പെടെയുളള ചെക്കുകളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. വയനാടിനു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് https://donation.cmdrf.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സംഭാവനകള്‍ നല്‍കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..