2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവ് പരിഗണിക്കും
തിരുവനന്തപുരം:സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെത്തിയാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കി മേളക്കാഴ്ചകളും ആസ്വദിക്കാം. 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പുറത്തായവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കി നല്‍കുന്നത്. മേളയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ ലഭ്യമാക്കാനായി സ്ഥാപിച്ചിരിക്കുന്ന സേവന സ്റ്റാളുകളുടെ വിഭാഗത്തിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഈ സേവനം ലഭിക്കുക. മെയ് 31 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കാനും അധിക സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും സ്റ്റാളുകളില്‍ അവസരമുണ്ടാകും.
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു
ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു. മാർച്ചിൽ 7.60% ആയിരുന്നത് ഏപ്രിലിൽ 7.83% ആയി ഉയർന്നു. ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നിൽ 28.8 ശതമാനവുമായി രാജസ്ഥാനാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ 9.22% ആയി ഉയർന്നു. മാർച്ചിൽ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാർച്ചിലെ 7.29% ൽ നിന്ന് 7.18% ആയി കുറഞ്ഞത് ആശ്വാസകരമാണെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (CMIE) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.സാമ്പത്തിക രംഗത്തെ തിരിച്ചുവരവ് മന്ദഗതിയിലായതും ആഭ്യന്തര വിപണിയിൽ ഡിമാന്റ് കുറഞ്ഞതും തൊഴിലവസരങ്ങൾക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട് പറയുന്നു. ഏപ്രിൽ 28 ന് കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതായുള്ള കണക്ക് പുറത്ത് വിട്ടിരുന്നു. 2021 ഒക്ടോബർ-ഡിസംബർ കാലയളവിലെ കണക്കായിരുന്നു ഇത്. ഇത് പ്രകാരം വ്യാപാരം, നിർമ്മാണം, ഐടി എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന മേഖലകൾ 400000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി വ്യക്തമാക്കിയിരുന്നു.ഉപഭോക്തൃ വില സൂചിക (സിപിഐ) യെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മാർച്ച് മാസത്തിൽ 6.95 ശതമാനമായിരുന്നു. മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 13.11 ശതമാനത്തിൽ നിന്ന് മാർച്ചിൽ 14.55 ശതമാനമായും ഉയർന്നിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള പ്രതിമാസ കളക്ഷൻ 2022 ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
